തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു . മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷകള്‍ നടക്കുക. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും.
എസ്എസ്എല്‍സി പരീക്ഷാ ഫീസ് പിഴ കൂടാതെ നാളെ മുതല്‍ (ഡിസംബര്‍ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതല്‍ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. വിജ്ഞാപനം www.keralapareekshabhavan.in ല്‍ ലഭിക്കും.
ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് ജനുവരി 4 വരെ പിഴയില്ലാതെ ഫീസടക്കാം . സൂപ്പര്‍ ഫൈനോട് കൂടി 15 വരെ അപേക്ഷിക്കാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




