ജനുവരി 8 ലെ ബജറ്റ് സമ്മേളനത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : കാര്‍ഷിക നിയമ ഭേദഗതി തള്ളാനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചെങ്കിലും പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. നാളെ പ്രത്യേക സമ്മേളനം ചേരില്ല. ജനുവരി 8ന് നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം അവതരിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി .ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി വിമര്‍ശിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി വി.എസ് സുനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

 

Share news
error: Content is protected !!
Scroll to Top