Section

malabari-logo-mobile

വേനലവധി ആഘോഷിക്കാം കെ.എസ്.ആര്‍.ടി.സി ബജറ്റ് ഫ്രണ്ട്‌ലി വിനോദയാത്രകളിലൂടെ

HIGHLIGHTS : Celebrate Summer with KSRTC Budget Friendly Tours

മലപ്പുറം: ഏപ്രില്‍, മെയ് മാസങ്ങളിലായി ഒരുക്കിയിരിക്കുന്നത് 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകള്‍
കുറഞ്ഞ സമയം കൊണ്ടുതന്നെ യാത്രാ പ്രേമികളെ ആകര്‍ഷിച്ച കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകള്‍ക്ക് ജില്ലയിലും നിരവധി ആരാധകരാണുള്ളത്. കേരളത്തിനകത്തെ ചെറുതും വലുതുമായ നിരവധി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന യാത്രകള്‍ ഏവരെയും ആകര്‍ഷിക്കുന്നതാണ്. പരീക്ഷാകാലം കഴിഞ്ഞ് വേനലവധിക്ക് സ്‌കൂളുകള്‍ പൂട്ടിയതോടെ വിനോദസഞ്ചാരത്തിന് തയ്യാറെടുക്കുന്ന കുടുംബങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സിയുടെ ഈ ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകളില്‍ ഒരു കൈ നോക്കാവുന്നതാണ്.
ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നായി ഏപ്രില്‍, മെയ് മാസത്തില്‍ 62 ട്രിപ്പുകളാണ് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിരിക്കുന്നത്. വേനലവധിയും വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ ആഘോഷങ്ങളും ഒന്നിച്ചെത്തുന്ന ഈ മാസങ്ങളില്‍ കുറഞ്ഞ ചെലവില്‍ മികച്ച യാത്രാ അനുഭവം ഒരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി. മലപ്പുറം ഡിപ്പോയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ 14 ട്രിപ്പുകളും മെയ് മാസത്തില്‍ 19 യാത്രകളുമാണ് ഇവിടെ നിന്നും ഒരുക്കിയിട്ടുള്ളത്.

യാത്രയുടെ വിവരങ്ങള്‍
മലപ്പുറം ഡിപ്പോ
ഏപ്രില്‍ രണ്ട്: മാമലക്കണ്ടം, മൂന്നാര്‍
ഏപ്രില്‍ ഒമ്പത്: ആതിരപ്പിള്ളി, മലക്കപ്പാറ.
ഏപ്രില്‍ 14: വയനാട്.
ഏപ്രില്‍ 15: മാമലക്കണ്ടം, മൂന്നാര്‍.
ഏപ്രില്‍ 16: ആതിരപ്പിള്ളി, മലക്കപ്പാറ.
ഏപ്രില്‍ 22: മാമലക്കണ്ടം, മൂന്നാര്‍.
ഏപ്രില്‍ 23: ആതിരപ്പിള്ളി, മലക്കപ്പാറ.
ഏപ്രില്‍ 26: കാന്തല്ലൂര്‍, മൂന്നാര്‍.
ഏപ്രില്‍ 28: വാഗമണ്‍, കുമരകം.
ഏപ്രില്‍ 29: മാമലക്കണ്ടം, മൂന്നാര്‍.
ഏപ്രില്‍ 30: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് ഒന്ന്: തൃശൂര്‍, കൊച്ചി.
മെയ് രണ്ട്: മൂന്നാര്‍, കാന്തല്ലൂര്‍.
മെയ് ആറ്: മാമലക്കണ്ടം, മൂന്നാര്‍.
മെയ് ഏഴ്: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് പത്ത്: മൂന്നാര്‍, ചതുരംഗപ്പാറ.
മെയ് 12: വാഗമണ്‍, കുമരകം.
മെയ് 13: മാമലക്കണ്ടം, മൂന്നാര്‍.
മെയ് 14: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 16: മൂന്നാര്‍, കാന്തല്ലൂര്‍.
മെയ് 20: മാമലകണ്ടം, മൂന്നാര്‍.
മെയ് 21: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 24: മൂന്നാര്‍, ചതുരംഗപ്പാറ.
മെയ് 26: വാഗമണ്‍, കുമരകം.
മെയ് 27: മാമലക്കണ്ടം, മൂന്നാര്‍.
മെയ് 28: ആതിരപ്പിള്ളി, മലക്കപ്പാറ.
മെയ് 30: മൂന്നാര്‍, കാന്തല്ലൂര്‍.

sameeksha-malabarinews

പെരിന്തല്‍മണ്ണ ഡിപ്പോ
ഏപ്രില്‍ ഒമ്പത്: ഏകദിന സിയാറത്ത് യാത്ര,
ഏപ്രില്‍ 16: മലക്കപ്പാറ.
ഏപ്രില്‍ 23: വയനാട്.
ഏപ്രില്‍ 26: മൂന്നാര്‍.
ഏപ്രില്‍ 30: കണ്ണൂര്‍.
മെയ് ഒന്ന്: നെല്ലിയാമ്പതി.
മെയ് ഏഴ്: തൃശൂര്‍, കൊച്ചി.
മെയ് 13: മൂന്നാര്‍.
മെയ് 14: വയനാട്.
മെയ് 21: തലശ്ശേരി, കണ്ണൂര്‍.
മെയ് 28: ആതിരപ്പിള്ളി, മലക്കപ്പാറ.

നിലമ്പൂര്‍ ഡിപ്പോ
ഏപ്രില്‍ 16: വയനാട്.
ഏപ്രില്‍ 23: വാഗമണ്‍.
ഏപ്രില്‍ 26: കുമരകം.
ഏപ്രില്‍ 30: മൂന്നാര്‍.
മെയ് ഒന്ന്: നെല്ലിയാമ്പതി.
മെയ് ഏഴ്: വയനാട്.
മെയ് 13: ഇടുക്കി, വാഗമണ്‍.
മെയ് 14: വയനാട്.
മെയ് 20: മൂന്നാര്‍.
മെയ് 21: നെല്ലിയാമ്പതി.
മെയ് 28: കുമരകം.

പൊന്നാനി ഡിപ്പോ
ഏപ്രില്‍ 16: വയനാട്.
ഏപ്രില്‍ 23: കണ്ണൂര്‍.
ഏപ്രില്‍ 26: വയനാട്.
ഏപ്രില്‍ 30: വാഗമണ്‍.
മെയ് ഒന്ന്: പാലക്കാട് കോട്ട, മലമ്പുഴ.
മെയ് ഏഴ്: നിലമ്പൂര്‍, ആഢ്യന്‍പാറ.
മെയ് 14: വാഗമണ്‍.
മെയ് 21: തലശ്ശേരി, കണ്ണൂര്‍.
മെയ് 28: വയനാട്.

ഈ അവധിക്കാലത്ത് ചുരുങ്ങിയ ചെലവില്‍ യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെ.എസ.്ആര്‍.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്റെ വിവിധ യാത്രകള്‍ പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447203014,9995726885,9446389823.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!