HIGHLIGHTS : Father and son drowned in Kannur
കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ്(36), മകന്‍ നെവിന്‍(6) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പകല്‍ പതിനൊന്ന് മണിയോടെ ഇരട്ടത്തോട് ബാവലി പുഴയിലാണ് ദാരുണമായ സംഭവം നടന്നത്. മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


ഇരിട്ടി എ ജെ ഗോള്‍ഡിലെ ജീവനക്കാരനാണ് ലിജോ. തലക്കാണി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് നെവിന്‍.കുവൈറ്റില്‍ ജോലി ചെയ്യുന്ന സ്‌റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലുവയസുള്ള ശിവാനി മകളാണ്.