സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകള്‍ മെയ് നാല് മുതല്‍

ന്യൂഡല്‍ഹി : സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് 4 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മെയ് നാല് മുതല്‍ ഏഴ് വരെയും പ്ലസ് ടു പരീക്ഷകള്‍ മെയ്  നാല് മുതല്‍ ജൂണ്‍ 11 വരെയുമാകും നടത്തുക.മാര്‍ച്ച് ഒന്ന് മുതലായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉണ്ടായിരിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.

രണ്ട് ഷിഫ്റ്റുകളില്‍ ആയിട്ടായിരിക്കും പ്ലസ് ടു പരീക്ഷ നടത്തുക.ആദ്യ ഷിഫ്റ്റ് രാവിലെ 10 .30 മുതല്‍ 1.30 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 5.30 വരെയും.

പത്താം ക്ളാസിന് ഒറ്റ ഷിഫ്റ്റില്‍ 10.30 മുതല്‍ 1.30 വരെയായിരിക്കും.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരീക്ഷ.

 

Share news
error: Content is protected !!
Scroll to Top