HIGHLIGHTS : Malabar Cop-Tech, a co-operative organization, is preparing to distribute a machine that withdraws money from ATMs without a card through the UPI a...
പരപ്പനങ്ങാടി:കാര്‍ഡ് ഇല്ലാതെ എടിഎമ്മില്‍ നിന്ന് യു.പി.ഐ ആപ്പ് വഴി പണം പിന്‍വലിക്കുന്ന മെഷിന്‍ കേരളത്തില്‍ വിതരണം ചെയ്യാന്‍ തയ്യാറെടുത്ത് സഹകരണ സ്ഥാപനമായ മലബാര്‍ കോപ് – ടെക് .
എ. ടി.എമ്മില്‍ നിന്ന് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന ഇന്റര്‍റോപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് വിത്‌ഡ്രോവല്‍ (ഐ.സി.ഡബ്ല്യു ) സേവനം യാഥാര്‍ഥ്യമായി. യു.പി.ഐ വിവരങ്ങള്‍ നല്‍കിയാണ് പണം പിന്‍വലിക്കേണ്ടത് . മെഷീന്‍ ബുക്കിംങ് ആരംഭിച്ചതായി കോപ് ടെക് അധീകൃതര്‍ അറിയിച്ചു.


പുതിയ സംവിധാനം വഴി രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത യുപിഐ ആപ്പ് ഉള്ള ആര്‍ക്കും ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. നിലവില്‍ രാജ്യത്ത് മുംബൈയില്‍ മാത്രമാണ് യുപിഐ -എടിഎം ഉള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും മെന്നാണ് റിപ്പോര്‍ട്ട്. ഈ പുതിയ പ്ലാറ്റ്‌ഫോം സുരക്ഷിതവും സൗകര്യപ്രദവുമായ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കലുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നാണ് പ്രത്യേകത.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു