Section

malabari-logo-mobile

സണ്ണിവെയ്നും ലുക്മാനും ഒന്നിക്കുന്ന ചിത്രം ‘ടര്‍ക്കിഷ് തര്‍ക്കം’ ടൈറ്റില്‍ റിലീസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി

HIGHLIGHTS : Megastar Mammootty released the film titled 'Turkish Tarkam' starring Sunny Wayne and Luqman.

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സണ്ണി വെയ്ന്‍ – ലുക്മാന്‍ തര്‍ക്കത്തിന്റെ കാരണം പ്രേക്ഷകരിലേക്ക് വ്യകത്മാക്കി ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ‘ടര്‍ക്കിഷ് തര്‍ക്കം’ ടൈറ്റില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു. ഈ തര്‍ക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും മോഷന്‍ പോസ്റ്ററും പങ്കുവച്ചു.

സണ്ണി വെയ്നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം വ്യത്യസ്തമായ പ്രമേയം മലയാള പ്രേക്ഷകരില്‍ പങ്കുവയ്ക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാസ് സുലൈമാന്‍ ആണ്. ബിഗ് പിക്ചേഴ്സിന്റെ ബാനറില്‍ നാദിര്‍ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിര്‍ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേര്‍ന്നാണ്.

sameeksha-malabarinews

സണ്ണി വെയ്ന്‍, ലുക്മാന്‍ അവറാന്‍ എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍, സുജിത് ശങ്കര്‍, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ് , ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആര്‍ട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തര്‍ക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്നും ലുക്മാനും പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ടര്‍ക്കിഷ് തര്‍ക്കത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് കെട്ടിയോളാണ് എന്റെ മാലാഖ,അടിത്തട്ട്, നെയ്മര്‍ പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ളയാണ്. c/o സൈറാബാനു പോലുള്ള ചിത്രങ്ങള്‍ സമ്മാനിച്ച അബ്ദുല്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം . ജൂണിലെ മനോഹര ഗാനങ്ങള്‍ ഒരുക്കിയ ഇഫ്തിയാണ് ടര്‍ക്കിഷ് തര്‍ക്കത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. സൗണ്ട് ഡിസൈനിങ്ങിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളികൂടിയായ ജിബിന്‍ നേത്ര്വതം നല്‍കുന്ന ടീമാണ് സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സിമി ശ്രീ. വസ്ത്രാലങ്കാരം : മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു.പി.കെ,ഡിസൈന്‍സ് ; തോട്ട് സ്റ്റേഷന്‍,ആര്‍ട്ട് മെഷീന്‍,പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!