ലൈംഗികാതിക്രമ പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ കേസ്

കോഴിക്കോട്: യുവ എഴുത്തുകാരിയുടെ പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്‌തെന്നുമായിരുന്നു യുവതിയുടെ പരാതി.

സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ് ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Share news
error: Content is protected !!
Scroll to Top