താനൂരില്‍ കിണറില്‍ വീണ വൃദ്ധയെ രക്ഷപ്പെടുത്തി

താനൂര്‍: കുന്നുംപുറത്ത് കിണറില്‍ വീണ വൃദ്ധയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. അയല്‍വാസിയുടെ കിണറിലാണ് കാളി(85) വീണുപോയത്.

ബഹളം കേട്ട് ചുറ്റുവട്ടത്തുള്ളവര്‍ എത്തിനോക്കിയപ്പോള്‍ നിറയെ വെള്ളമുള്ള കിണറില്‍ മോട്ടറിന്റെ പൈപ്പില്‍ പിടിച്ചുകിടക്കുകയായിരുന്നു ഇവര്‍. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരമ മറിയിക്കുകയായരുന്നു.

സ്ഥലത്തെത്തിയ ഫയര്‍ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജീഷ് കുമാര്‍ റോപ്പിലൂടെ കിണറില്‍ ഇറങ്ങുകയും മറ്റ് ഉദ്യോഗസ്ഥര്‍ ഇറക്കി നല്‍കിയ നെറ്റില്‍ ആളെ പുറത്തെടുക്കുകയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top