പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് മൂന്നാംക്ലാസുകാരന്റെ തുട പൊള്ളിച്ച അമ്മക്കെതിരെ കേസെടുത്തു

representational photo

കോഴിക്കോട്:   പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന കാരണം പറഞ്ഞ് അമ്മ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നില്ലെന്ന് ആക്ഷേപിച്ചാണ് മാതാവിന്റെ ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് സംഭവം

സ്പൂണ്‍ ചൂടാക്കി കുട്ടിയുടെ തുടയില്‍ വെക്കുകയായിരുന്നു. കുട്ടിയുടെ അമ്മാവന്റെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് വീട്ടമ്മക്കെതിരെ കേസെടുത്തു.

കുട്ടിയെ അമ്മ നേരത്തേയും മര്‍ദ്ധിച്ചതായി പരാതിയില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top