HIGHLIGHTS : Car overturned at Olipramkadav; 5 injured
വള്ളിക്കുന്ന്: ഒലിപ്രംകടവ് പാലത്തിന് സമീപം കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഏകദേശം പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇന്ന് വൈകീട്ട് മൂന്നര മണിയോടെയാണ് അപകടം സംഭവിച്ചത്. സിബിഎച്ച്എസ്എസ് സകൂളിലെ അധ്യാപകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് പ്രാഥമിക വിവരം.

അത്താണിക്കല്‍ ഭാഗത്തുനിന്നും ചെട്ടിയാര്‍മാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു