HIGHLIGHTS : Calicut University News; S.D.E. Token Registration
ഗസ്റ്റ് ഹൗസ് മെസ് – ക്വട്ടേഷന്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസ് മെസ് നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. അപേക്ഷാ ഫോം സര്‍വകലാശാലാ ആസൂത്രണ വികസന വിഭാഗം ഓഫീസില്‍ നിന്നും ഏപ്രില്‍ 10 വരെ ലഭ്യമാകും.

എസ്.ഡി.ഇ. ടോക്കണ്‍ രജിസ്‌ട്രേഷന്‍
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത 20202 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ടോക്കണ്‍ രജിസ്‌ട്രേഷനുള്ള സൗകര്യം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2630 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.