HIGHLIGHTS : Deadline to install cameras in buses extended till June 30: Minister Antony Raju
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യവും കൂടുതൽ ക്യാമറകൾ ആവശ്യം വന്നപ്പോൾ കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ക്യാമറ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുവാൻ കൂടുതൽ സമയം വേണമെന്നതും പരിഗണിച്ചാണ് തീയതി നീട്ടിയത്.
സ്റ്റേജ് കാരിയേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾക്കും കോൺടാക്ട് കാരിയേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി മാർച്ച് 31വരെയായിരുന്നു.