ആലപ്പുഴ: ദേശീയപാത അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ നാല് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളാണ് വാഹനാപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.
ദേശീയപാതയില്‍ എയര്‍പോര്‍ട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിര്‍ ദിശയില്‍ വന്ന ലോറിയും, കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെയും കാറിലുണ്ടായിരുന്ന അഞ്ചാമനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലപ്പുഴ പൊലീസും തകഴി ഫയര്‍ഫോഴ്സുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




