തഞ്ചാവൂരില്‍ ചിത്തിര ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടിഷോക്കേറ്റ് 11 പേര്‍ മരിച്ചു; 10 പേരുടെ നില ഗുരുതരം

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ചിത്തിര ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തഞ്ചാവൂര്‍ ജില്ലയിലെ കാളിയമേഡ് ക്ഷേത്രത്തില്‍ നടന്ന ചിത്തിര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ – പുത്തലൂര്‍ റോഡിനോട് ചേര്‍ന്നുള്ള കാളിമേട് ഭാഗത്ത് വച്ച് രഥം വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. രഥം വലിക്കുവാന്‍ കൂടിയ ആളുകള്‍ക്കാണ് ഷോക്കേറ്റത്. വൈദ്യുതി ലൈനില്‍ തട്ടിയ രഥം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.

അര്‍ദ്ധരാത്രി 12 മണിയോടെയാണ് രഥോത്സവം ആരംഭിച്ചത്. 10 പേര്‍ സംഭവ സ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകടം സംഭവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോലീസും അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top