HIGHLIGHTS : Car collision in Vattapara accident; 3 people injured
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപടം.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും പ്രഭാത സവാരിക്ക് എത്തിയ ഒരാള്‍ക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സഭംവിച്ചത്. എറണാകുളത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര മരാസോ കാര്‍ നിയന്ത്രണം നഷ്ടമായി എതിരെ വന്ന മാരുതി ആള്‍ട്ടോ കാറിലും സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ കാറിലും ഇടിക്കുകയായിരുന്നു.ഇടിയെതുടര്‍ന്ന് ആള്‍ട്ടോ കാര്‍ റോഡില്‍ നിന്നും തെറിച്ച് 20 മീറ്ററിനപ്പുറത്തെ പുരയിടത്തില്‍ പതിച്ചു.പുരയിടത്തിലെ ഇരുമ്പ് ഗേറ്റ് തകര്‍ത്ത ശേഷം മതിലും ഇടിച്ച്തകര്‍ത്തു. മതിലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകരുകയും ചെയ്തു.

അപകടം നടന്ന സമയത്ത് ദേശീയപാതയോരത്ത് പ്രഭാത സവാരി നടത്തുകയായിരുന്ന വട്ടപ്പാറ സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.