HIGHLIGHTS : The outing organized for the elderly in the thirty-third division of the municipality was remarkable
ഷൈന്‍ താനൂര്‍
താനൂര്‍: ബാല്യത്തിന്റെയും കൗമാരത്തിന്റെയും യൗവ്വനത്തിന്റെയും ഋതുഭേദങ്ങളില്‍ ജീവിതം പലപ്പോഴും സ്വപ്‌നങ്ങളില്‍ നിന്നുപോലും ഇറങ്ങിപ്പോയി. യാത്രപോവുന്നത് സ്വപ്‌നത്തില്‍പ്പോലും കാണുന്നത് അസാധ്യമായ ലോകത്തായിരുന്നു ഇതുവരെ ജീവിച്ചത്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ലഭിച്ച യാത്രാനുഭവങ്ങളുടെ സന്തോഷത്തിലെത്തുകയായിരുന്നു അവര്‍.
താനൂര്‍ നഗരസഭയിലെ മുപ്പത്തിമൂന്നാം ഡിവിഷനില്‍ വയോധികര്‍ക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി.

ഡിവിഷന്‍ കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ.എം ബഷീറിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ 60 വയസ്സിന് മുകളിലുള്ളവരാണ് യാത്രയില്‍ ഉണ്ടായിരുന്നത്.
രാവിലെ താനൂരില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ പുറപ്പെട്ട 55 അംഗ സംഘം പൊന്നാനി കര്‍മ്മ റോഡില്‍ എത്തി. അവിടെ നിന്നും ടൂറിസ്റ്റ് ബോട്ടില്‍ ഒരു പകല്‍ മുഴുവന്‍ കായല്‍ യാത്ര നടത്തി.
ഭക്ഷണവും ബോട്ടില്‍ കരുതിയിരുന്നു. ആടിയും പാടിയും സ്‌നേഹം പങ്കിട്ടും അവര്‍ ഉല്ലസിച്ചു. പലര്‍ക്കും ആദ്യ ബോട്ട് യാത്രയായിരുന്നു.
അവരുടെ ഉള്ളിലെ സ്‌നേഹവും കൗതുകവും കാണുമ്പോള്‍
ഇത്തരം യാത്രകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് കൗണ്‍സിലര്‍ സി.കെ.എം ബഷീര്‍ മലബാറി ന്യൂസിനോട് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു