വയനാട്ടില്‍ വെച്ച് വാഹനാപകടം; തിരൂരങ്ങാടി സ്വദേശിയായ അധ്യാപകന്‍ മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകന്‍ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്‌കൂള്‍ അധ്യാപകനുമായ കെ.ടി.ഗുല്‍സാര്‍ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കല്‍പ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറില്‍ 7 പേരുണ്ടായിരുന്നതായാണ് വിവരം.

കാര്‍ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല , മക്കളായ നസ്രിന്‍ മുഹമ്മദ് (17), ലൈഫ, (7), ലഹിന്‍ (3), ഗുല്‍സാറിന്റെ സഹോദരിയുടെ മക്കളായ സില്‍ജ 12, സില്‍ത്ത 11 എന്നിവരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.

കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കുകളുള്ളതായി അറിയുന്നു. മുജാഹിദ് വിഭാഗത്തിന്റെ പ്രവര്‍ത്തകനായ ഗുല്‍സാര്‍ തറമ്മല്‍ ജുമാമസ്ജിദിലെ ഖത്വീബും സജീവ പൊതുപ്രവര്‍ത്തകനും കൂടിയായിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം അല്‍മനാര്‍ ഗ്രൂപ്പിന്റെ അമീറായി ഉംറ കഴിഞ്ഞു നാട്ടിലെത്തിയതായിരുന്നു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top