Section

malabari-logo-mobile

തൃശൂര്‍ പൂരത്തിനു കൊടിയേറി

HIGHLIGHTS : The flag was raised at Thrissur Puram

തൃശൂര്‍ വര്‍ണക്കാഴ്ചകള്‍ തിടമ്പേറ്റുന്ന വിസ്മയങ്ങളുടെ തൃശൂര്‍ പുരത്തിനു കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളില്‍ രാവിലെ കൊടിയേറ്റു നടന്നു. 8 ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും. 19നാണു പൂരം. 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്.

തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തി. വൈകിട്ടു 3നു ക്ഷേത്രത്തില്‍നിന്നു പൂരം പുറപ്പാടു നടക്കും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30ന് ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളില്‍ പൂരപ്പതാകകള്‍ ഉയര്‍ത്തും. പാറമേക്കാവ് ക്ഷേത്രത്തില്‍ പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തി ദേശക്കാര്‍ കൊടി ഉയര്‍ത്തി. ക്ഷേത്രത്തില്‍നിന്നു നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടി ഉയര്‍ത്തിയത്. ഇതിനു ശേഷം ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും ഇതിനു ശേഷം ക്ഷേത്രത്തിലെ പാല മരത്തിലും മണികണ്ഠനാലിലും കൊടിയുയര്‍ത്തി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!