Section

malabari-logo-mobile

പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി എം എ നിഷാദ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’

HIGHLIGHTS : MA Nishad with Police Investigation Thriller 'The Beginning of an Investigation'

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിന്നു. പേര് സൂചിപ്പിക്കും പോലെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത് ഉണ്ടായ ഒരു കേസ് ആണ് ചിത്രത്തിന്റെ കഥക്ക് പിന്നില്‍. ദീര്‍ഘകാലം ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. വീശിഷ്ട സേവനത്തിനു രണ്ടു തവണ പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ഈ മാസം ചിത്രികരണം തുടങ്ങുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ ലൊക്കേഷന്‍ കോട്ടയം, കുട്ടിക്കാനം, വാഗമണ്‍,തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്,സമുദ്രകനി,അശോകന്‍, ശിവദ, സ്വാസിക, ദുര്‍ഗ കൃഷ്ണ,സുധീഷ്,ജാഫര്‍ ഇടുക്കി,സുധീര്‍ കരമന, രമേശ് പിഷാരടി,ജൂഡ് ആന്റണി,ഷഹീന്‍ സിദ്ദിഖ്, പ്രശാന്ത് അലക്‌സാണ്ടര്‍,ജോണി ആന്റണി,കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍,കലാഭവന്‍ നവാസ് പി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍ മഞ്ജു പിള്ള, ഉമ നായര്‍, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം അനു നായര്‍, പൊന്നമ്മ ബാബു,സ്മിനു സിജോ, സിമി എബ്രഹാം, കനകമ്മ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ എം എ നിഷാദ് ഒരു പ്രധാന വേഷത്തിലെത്തുന്നു.

sameeksha-malabarinews

ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് വേണ്ടി മുന്‍ ഡീ ജി പി ലോകനാഥ് ബഹ്റയുടെ സാനിധ്യത്തില്‍ ഒരു പരീശീലന ക്ലാസ് ഇന്ന് കൊച്ചിയില്‍ നടക്കുന്നുണ്ട്. വിവേക് മേനോന്‍ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം – എം ജയചന്ദ്രന്‍, എഡിറ്റര്‍ – ജോണ്‍കുട്ടി,കോസ്റ്റും -സമീറ സനീഷ്, മേക്ക് അപ് – റോണക്‌സ് സേവ്യര്‍, വരികള്‍ – പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി – എം ആര്‍ രാജാകൃഷ്ണന്‍,ആര്‍ട്ട് – ദേവന്‍ കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗിരീഷ് മേനോന്‍, ബി ജി എം – മാര്‍ക്ക് ഡി മൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കൃഷ്ണകുമാര്‍, ത്രില്‍സ് – ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍, അസോസിയേറ്റ് ഡയറെക്ടര്‍ – രമേശ് അമ്മാനത്ത്, പി ആര്‍ ഒ – വാഴൂര്‍ ജോസ്, എ എസ് ദിനേശ്,സ്റ്റില്‍സ് – ഫിറോസ് കെ ജയേഷ്, കൊറിയോഗ്രാഫര്‍ – ബ്രിന്ദ മാസ്റ്റര്‍,വി എഫ് എക്‌സ് – പിക്ടോറിയല്‍,പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് -തിങ്ക് സിനിമ, ഡിസൈന്‍ – യെല്ലോ യൂത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!