കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ കൈക്കുഞ്ഞ് മരിച്ചു

എടപ്പാള്‍: കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ കൈക്കുഞ്ഞ് മരിച്ചു. പാലക്കാട് കോട്ടപ്പാടം അരിപ്ര വീട്ടില്‍ അബ്ദുല്‍സലീമിന്റെയും ഫൗസിയയുടേയും 78 ദിവസം പ്രായമുള്ള മകന്‍ മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. കാര്‍ ടയര്‍ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ തല ഡോറിലിടിച്ച് പരിക്കേല്‍ക്കുകയായിരുന്നു. എടപ്പാള്‍ അയിലക്കാട്ട് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായരുന്നു. എന്നാല്‍ ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു. അപകടസമയത്ത് ഫൗസിയയുടെ മടിയിലാണ് കുഞ്ഞുണ്ടായിരുന്നത്. സലീമും ഫൗസിയയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കാര്‍ ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടുകയും നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് ചങ്ങരംകുളം എസ്.ഐ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top