പരപ്പനങ്ങാടിയില്‍ കാര്‍ കൈവരിയിലിടിച്ച് തകര്‍ന്നു

പരപ്പനങ്ങാടി:  ഓടിക്കൊണ്ടിരുന്ന കാര്‍ ഫൂട്ട്പാത്തിന്റെ കൈവരിയിലിടിച്ച് അപകടം. പരപ്പനങ്ങാടി പയിനിങ്ങല്‍ ജംങഷനില്‍ ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന്് നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോകുന്ന സ്‌കോഡാ കാര്‍ ആണ് അപകടത്തില്‍ പെട്ടത്.

കാറില്‍ സുരക്ഷ സംവിധാനമായ എയര്‍ബാഗ് സിസ്റ്റം ഉള്ളതിനാല്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗവും കൈവരിയും തകര്‍ന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top