കോട്ടക്കല്‍ ബൈപാസ് സമരം നിരാഹരസമരം നടത്തിവന്ന ഷബീന ബീഗത്തെ അറസ്റ്റ് ചെയ്തു

കോട്ടക്കല്‍ :കോട്ടക്കല്‍ സ്വാഗതമാട് ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ നിരഹാരസമരം നടത്തിവന്ന് അഡ്വ ഷബീന ബീഗത്തെ പോലീസ് അറസ്റ്റ്‌ചെയ്ത് നീക്കി. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കോട്ടക്കല്‍ സിഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സമരപ്പന്തലില്‍വെച്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഷബീനയുടെ ആരോഗ്യസ്ഥിതി മോശമായിതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്.

ഷബീന അറസ്റ്റിന് വഴങ്ങാതിരുന്നെങ്ങിലും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് നടത്തുകയായിരുന്നു.

ഈ ബൈപ്പാസിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
വയലുകളും തണ്ണീര്‍തടങ്ങളും നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെയാണ് ജനകീയ കൂട്ടായ്മ എന്നപേരില്‍ സമരം ആരംഭിച്ചത്.

കോട്ടക്കല്‍ ബൈപ്പാസ് ഇപ്പോള്‍ ഏറെ ദുരം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. സ്വാഗതമാട് ഭാഗത്ത് ഇനിയും ഭൂമി ഏറ്റെടുക്കാനുണ്ട്.

Share news
error: Content is protected !!
Scroll to Top