Section

malabari-logo-mobile

ബഹ്‌റൈനില്‍ വന്‍ എണ്ണശേഖരം കണ്ടത്തി

HIGHLIGHTS : മനാമ:  ബഹററെയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്തിയതായി ബഹറൈന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി

മനാമ:  ബഹററെയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്തിയതായി ബഹറൈന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1932 ആരംഭിച്ച എണ്ണഖനനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ശേഖരമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും ശേഖരമാണ് കണ്ടെത്തിയത്. രാജ്യത്തെ പടിഞ്ഞാറന്‍ തീരത്താണ് ഇവ. എന്നാല്‍ ഇവിടെ നിന്ന് എണ്ണശേഖരത്തില്‍ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

sameeksha-malabarinews

നിലവില്‍ 45,000 ബാരല്‍ എണ്ണയാണ് ബഹറൈനില്‍ പ്രതിദിനം പമ്പ് ചെയ്യുന്നതെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്റ്ററേഷന്റെ കണക്ക്. സൗദിയില്‍ ഇത് മുന്ന് ലക്ഷം ബാരലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!