വടകര സ്റ്റുഡിയോ മോര്‍ഫിങ് കേസ്: പ്രധാനപ്രതി ബിബീഷ് പിടിയില്‍

വടകര : വിവാഹസല്‍ക്കാര ഫോട്ടകളിലെ സത്രീകളുടെ ഫോട്ടോ അശ്ലീലചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത് കേസിലെ ഒന്നാംപ്രതി ബിബീഷ് പിടിയില്‍. ഇടുക്കി രാജാക്കാട് കാടിനടുത്തുള്ള ഷെഡ്ഡില്‍
ഒളിച്ചുകഴിയുകയായിരുന്ന ബിബീഷിന് ഇന്നലെ രാത്രിയിലാണ് പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യവീടിനടുത്താണ് ഈ സ്ഥലം.

വടകര സദയം ഷൂട്ട് ആന്റ് എഡിററിലെ വീഡിയോ എഡിറ്ററായിരുന്നു ബിബീഷ് വടകരക്കടുത്ത കൈവേലി സ്വദേശിയാണ്. വടകര ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

ഈ സ്‌ററുഡിയോയുടെ ഉടമ ദിനേശന്‍ ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവരെ പോലീസ് അറ്‌സ്റ്റ് ചെയ്തിരുന്നു.
ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍ 45,000 സ്ത്രീകളുടെ ഫോട്ടോ കണ്ടെത്തിയെന്നാണ് വിവരം. ഇതില്‍ നൂറ് കണക്കിന് സത്രീകളുടെ ചിത്രങ്ങള്‍ മാര്‍ഫ് ചെയ്തിട്ടുണ്ട്. കല്യാണ വീഡിയോകളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇവിയില്‍ ഭുരിഭാഗവും.

ഇത് വരെ പത്ത് സ്ത്രീകളാണ് ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top