
തിരൂര്‍: ചമ്രവട്ടം പാലത്തില്‍ ലോ റിയില്‍നിന്ന് 230 കിലോ കഞ്ചാവ് പിടിച്ചകേസില്‍ പ്രതികള്‍ക്ക് 30 വര്‍ ഷം വീതം കഠിനതടവും രണ്ടുല ക്ഷം രൂപവീതം പിഴയും ശിക്ഷ. ഒന്നാം പ്രതി പാലക്കാട് ആലത്തൂര്‍ കാവശേരി പാലത്തൊടി മനോഹ രന്‍ (35), മൂന്നാം പ്രതി തൃശൂര്‍ മാതൂര്‍ മഞ്ചേരി ഓപ്പത്തുങ്ങല്‍ വട്ടപ്പറമ്പന്‍ വീട്ടില്‍ ബിനീദ് (34) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ഡി എം പി ജയരാജ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസത്തെ അധിക തടവും അനുഭവിക്കണം. നേരത്തെ കോടതിയില്‍നിന്ന് ജാ മ്യം ലഭിച്ച രണ്ടാം പ്രതി തൃശൂര്‍ ആളൂര്‍ വെള്ളാന്‍ചിറ പൊരുന്നാന്‍ കുന്ന് ആത്തിപ്പാലത്തില്‍ വീട്ടില്‍ ദി നേശ് (40) ഒളിവിലാണ്.
പ്രോസിക്യൂ ഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് 10 സാ ക്ഷികളെ വിസ്തരിച്ചു. 2021 സെപ്തം ബര്‍ മൂന്നിനാണ് തിരൂര്‍ എസ്‌ഐ യായിരുന്ന ജലീല്‍ കറുത്തേടത്ത് പ്രതികളെ കഞ്ചാവുമായി പിടികൂടി യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




