പ്രബന്ധം അവതരിപ്പിക്കാന്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഹസീബിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ക്ഷണം

പരപ്പനങ്ങാടി: മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മലബാറിന്റെ ചരിത്രവും , മാപ്പിളമാരുടെ സഹനവും ശക്തിയും കലാരൂപവും പ്രബന്ധം ആയി അവതരിപ്പിക്കാന്‍ മുഹമ്മദ് ഹസീബിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ക്ഷണം

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി മ്യൂസിക് ഡിപ്പാര്‍ട്ട് മെന്റും, റോയല്‍ മ്യൂസിക്കല്‍ അസോസിയേഷനും, ബ്രിട്ടീഷ് ഫോറം ഫോര്‍ എത്തിനോ മ്യൂസികോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഗവേഷക വിദ്യാര്‍ഥികളുടെ സമ്മേളനത്തിലേക്ക് ആണ് മുഹമ്മദ് ഹസീബിന് ക്ഷണം ലഭിച്ചിരിക്കുന്നത്.
സമ്മേളനത്തില്‍ ‘മാപ്പിള സംസ്‌കാരവും, മാപ്പിളമാരുടെ സഹനവും, ശക്തിയും കലാരൂപങ്ങളും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പികും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി നടത്തുന്നത്. വരുന്ന 12 മുതല്‍ 14 വരെയാണ് സമ്മേളനം.

1921 മുതല്‍ 2021 വരെയുള്ള കാലത്തെ മാപ്പിള സംസ്‌കാരവും അവയില്‍ വന്ന മാറ്റങ്ങളും പ്രബന്ധത്തിന്റെ ഭാഗമായി അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം ശ്രീലങ്കയില്‍ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദ് ഹസീബ് മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ മാപ്പിളപ്പാട്ടില്‍ ഗവേഷണം നടത്തി വരുന്നു.തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍ ചരിത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഹസീബ് പരപ്പനങ്ങാടി നെച്ചിയില്‍ ഹംസ ബല്‍ക്കീസ് ദമ്പതികളുടെ മകനാണ്.വൈലത്തൂര്‍ സ്വദേശിനി തസ്‌നി ഭാര്യയാണ്. ഹിസ ഫാത്തിമ, ദുഅ ഫാത്തിമ മക്കളാണ്.

Share news
error: Content is protected !!
Scroll to Top