ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയ ആള്‍ പിടിയില്‍

representational photo
representational photo

താനൂര്‍: മുക്കുപണ്ടം ബാങ്കില്‍ പണയം വെക്കാനെത്തിയ ആള്‍ പിടിയിലായി. വടക്കിനിയേടത്ത് അന്‍വര്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്‍വര്‍ താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലാണ് സ്വര്‍ണ്ണാഭരണം പണയം വെക്കാനെത്തിയത്. അപ്രൈസര്‍ ഇയാള്‍ കൊണ്ടുവന്ന സ്വര്‍ണം പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. അപ്രൈസര്‍ ബാങ്ക് മാനേജരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ക്കെതിരെ ബാങ്ക് അധികൃതര്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top