കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വാക് – ഇൻ – ഇന്റർവ്യൂ

HIGHLIGHTS : Calicut University News; Walk-in-Interview

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ ബയോ – സ്റ്റാറ്റിസ്റ്റിക്‌സ്, ഹ്യൂമൺ ഫിസിയോളജി എന്നീ വിഷയങ്ങൾക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ മാർച്ച് ഏഴിന് നടക്കും. ഓരോ ഒഴിവ് വീതമാണുള്ളത്. ഉയർന്ന പ്രായപരിധി 40 വയസ്. പരിചയസമ്പന്നരായവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ജനനത്തീയതി, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

sameeksha-malabarinews

പരീക്ഷ റദ്ദാക്കി

ജനുവരി 29-ന് നടത്തിയ മൂന്നാം സെമസ്റ്റർ ( 2019 സ്‌കീം ) ബി.ടെക്. നവംബർ 2024 – പേപ്പർ : EN 19 301 – Engineering Mathematics III ( QP Code 115870 ) – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദാക്കി. പുനഃ പരീക്ഷ മാർച്ച് 12-ന് നടക്കും.  സമയം 1.30 മുതൽ 4.30 വരെ.

പരീക്ഷാ അപേക്ഷ 

ലോ കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (2020 പ്രവേശനം) ജൂൺ 2024, (2021 പ്രവേശനം) ജൂൺ 2025 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് നാല് മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

വിദൂര വിഭാഗം (2014 പ്രവേശനം) ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി ഒന്നാം സെമസ്റ്റർ നവംബർ 2015 പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഏഴ്, 11 തീയതികളിലും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016 പ്രാക്ടിക്കൽ പരീക്ഷകൾ 12-നും നടക്കും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (CUIET) കോഹിനൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എസ് സി. ബയോകെമിസ്ട്രി നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭഗം ഒന്നാം (CBCSS – SDE) സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2020, 2021 പ്രവേശനം) നവംബർ 2023,(2022, 2023 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!