ലോകത്തെ മികച്ച ഗവേഷകരുടെ പട്ടികയില്‍ കാലിക്കറ്റില്‍ നിന്ന് വി.സിയും രണ്ട് പ്രൊഫസര്‍മാരും
അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയ്യാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ റാങ്കിങ്ങില്‍ ഇടം നേടി കാലിക്കറ്റ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും രണ്ട് പ്രൊഫസര്‍മാരും. ഫിസിക്സ് വിഭാഗം പ്രൊഫസറും കാലിക്കറ്റിലെ വൈസ് ചാന്‍സലറുമായ ഡോ. എം.കെ. ജയരാജ്, കാലിക്കറ്റിലെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫസര്‍മാരായ ഡോ. എം.ടി. രമേശന്‍, ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ക്കാണ് നേട്ടം. ഗ്രന്ഥകര്‍തൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇന്‍ഡക്സ്, സൈറ്റേഷന്‍സ് എന്നിവയാണ് റാങ്കിങ്ങിന് ആധാരം. മൂന്ന് പേറ്റന്റുകളും അന്താരാഷ്ട്ര ജേണലുകളിലെ പ്രബന്ധങ്ങളും ഒപ്റ്റോ ഇലക്ട്രേണിക്സിലും നാനോ സ്ട്രക്ചറല്‍ ഉപകരണങ്ങളിലുമുള്ള ഗവേഷണങ്ങളുമാണ് ഡോ. എം.കെ. ജയരാജിനെ മികവിന്റെ പട്ടികയില്‍ എത്തിച്ചത്. ഫിസിക്സ്, അസ്ട്രോണമി കെമിസ്ട്രി വിഷയത്തില്‍ 5878 ആണ് ഇദ്ദേഹത്തിന്റെ റാങ്ക്. പോളിമര്‍ സയന്‍സില്‍ ഗവേഷകനായ ഡോ. എം.ടി. രമേശന്‍ തുടര്‍ച്ചയായി നാലാം തവണയാണ് സ്റ്റാന്‍ഫര്‍ഡ് പട്ടികയില്‍. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെടുത്താല്‍ 353 ആണ് ഇദ്ദേഹത്തിന്റെ റാങ്ക്. കരിയര്‍ റാങ്കിങ് 915 ആണ്. ഗ്രീന്‍ കെമിസ്ട്രിയില്‍ ഗവേഷണം തുടര്‍ന്ന് പേറ്റന്റ് കരസ്ഥമാക്കിയ ഡോ. പി. രവീന്ദ്രന് കെമിസ്ട്രിയുടെ പട്ടികയില്‍ 957-ാം സ്ഥാനമാണുള്ളത്.
സംഘര്‍ഷ ലോകത്ത് ഗാന്ധിദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറുന്നു- ഡോ. എം.എസ്. ജോണ്‍
സംഘര്‍ഷഭരിതമായ സമകാലിക ലോകത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഏറെ പ്രസക്തമാണെന്ന് ദക്ഷിണാഫ്രിക്ക കസാലു നതാലു സര്‍വകലാശാല ഗാന്ധി ലുത് വി ചെയര്‍ പ്രഥമ പ്രൊഫസറായിരുന്ന ഡോ. എം.എസ്. ജോണ്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗവും ഗാന്ധി ചെയറും ചേര്‍ന്നു സംഘടിപ്പിച്ച ‘സമകാലീന ലോകത്തെ സമാധാന നിര്‍മിതിയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘര്‍ഷ ലഘൂകരണത്തിന് രാഷ്ട്രങ്ങള്‍ നിര്‍മിത മാതൃകകള്‍ പിന്തുടരുന്നതിനേക്കാള്‍ നല്ലത് തനത് സംസ്‌കാര കേന്ദ്രീകൃത നിലപാടുകള്‍ സ്വീകരിക്കുന്നതാണെന്നും ഡോ. ജോണ്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പൊളിറ്റക്കല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. സാബു തോമസ് അധ്യക്ഷനായി. കെനിയയില്‍ നിന്നുള്ള അലി ഹാരെ റുവ, ഗാന്ധി ചെയര്‍ ഭാരവാഹി ആര്‍.എസ്. പണിക്കര്‍, എ.എം. അജിനാസ് എന്നിവര്‍ സംസാരിച്ചു. 22 ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഒക്‌ടോബര്‍ 11 മുതല്‍ 16 വരെ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷ 16-ന് തുടങ്ങും
പുനര്‍മൂല്യനിര്‍ണയ ഫലം
ബി.എ. അഫ്‌സലുല്‍ ഉലമ പാര്‍ട്ട്-2 ഇംഗ്ലീഷ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്




