നോബല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍ അന്തരിച്ചെന്ന വാര്‍ത്ത വ്യാജം; നിഷേധിച്ച് മകള്‍

ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യ സെന്‍(89) അന്തരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മകള്‍ നന്ദന ദേബ് സെന്‍. തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

അമര്‍ത്യ സെന്നിന്റെ വിദ്യാര്‍ത്ഥിയും നോബല്‍ ജേതാവുമായ ക്‌ളോഡിയ ഗോള്‍ഡിന്‍ ആണ് അമര്‍ത്യ സെന്‍ മരണപ്പെട്ടതായി സമൂഹമാദ്ധ്യത്തില്‍ പോസ്റ്റ് പങ്കുവച്ചത്. ഇതോടെ ദേശീയ മാദ്ധ്യമങ്ങളിലടക്കം വാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നോബലിന് യു എസിലെ ഹാര്‍വഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ക്ലോഡിയ ഗോള്‍ഡിന്‍ അര്‍ഹയായിരുന്നു.

എന്നാലിത് വ്യാജ അക്കൗണ്ടില്‍ നിന്നാണെന്ന് തെളിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ പിന്നീടു വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കുടുംബം വിശദീകരണവുമായി രംഗത്തെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top