സംസ്ഥാനത്ത് ഭവന നയം ഉടന്‍ :മന്ത്രി കെ രാജന്‍

അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉള്‍പ്പെടെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിന് പുതിയ ഭവന നയം തയാറാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. തിരുവനന്തപുരം പി ടി പി നഗറില്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കാമ്പസില്‍ ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ കെട്ടിടം ‘അമേസ് 28’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ വി കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു.

ഭവന നിര്‍മ്മാണ രംഗത്ത് നവീന സാങ്കേതിക വിദ്യകളും ഹരിത നിര്‍മ്മാണ രീതികളും ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം വാഴമുട്ടത്ത് ആറ് ഏക്കറില്‍ നാഷണല്‍ ഹൗസിംഗ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തിയായി. വിവിധ രൂപകല്പനയിലുള്ള 40 ഓളം നിര്‍മ്മിതികള്‍ ഉള്‍ക്കൊള്ളുന്ന നാഷണല്‍ ഹൗസിംഗ് പാര്‍ക്കില്‍ എല്ലാവിധ നിര്‍മ്മാണ സാമഗ്രികളും പരിചയപ്പെടുത്താന്‍ സൗകര്യങ്ങള്‍ ഉണ്ടാകും. നിര്‍മാണ സാമഗ്രികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ എല്ലാ ജില്ലകളിലും കലവറ സംവിധാനം ശക്തിപ്പെടുത്തും. മൊബൈല്‍ ക്വാളിറ്റി ലാബ് സൗകര്യവും ഉണ്ടാകും.

ഏകീകൃത നിര്‍മ്മാണ രീതികള്‍ ഉപയോഗപ്പെടുത്തി കുറഞ്ഞ സമയത്തിലും താങ്ങാവുന്ന ചെലവിലും ഭവന നിര്‍മ്മാണ രീതികള്‍ സ്വീകരിക്കാന്‍ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ചെന്നൈ ഐ ഐ ടി രൂപീകരിച്ച ഇന്‍ക്യുബേറ്റര്‍ കമ്പനിയായ ത്വാസ്ത പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി 28 ദിവസം കൊണ്ടാണ് നിര്‍മ്മിതി കേന്ദ്രം കാമ്പസില്‍ മാതൃകാ കെട്ടിടം നിര്‍മ്മിച്ചത്.

ചടങ്ങില്‍ നിര്‍മ്മിതി കേന്ദ്രം ജീവനക്കാര്‍ക്കും മെറ്റിറ്റ് അവാര്‍ഡുകളും ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാ സ അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. സംസ്ഥാന നിര്‍മ്മിതി കേന്രം ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ്, ത്വാ സ്ത ചെന്നൈ മാനേജിംഗ് ഡയറക്ടര്‍ ആദിത്യ, വി. എസ്, കെസ്നിക് ഫിനാന്‍സ് അഡ്വ വൈസര്‍ എസ് അശോക് കുമാര്‍, ഡെപ്യുട്ടി ടെക്നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. റോബര്‍ട്ട് വി തോമസ്, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ആര്‍ ജയന്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top