Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലയില്‍ ഉര്‍ദു ദേശീയ സെമിനാര്‍ തുടങ്ങി

HIGHLIGHTS : Calicut University News; Urdu National Seminar started in the University

സര്‍വകലാശാലയില്‍ ഉര്‍ദു ദേശീയ സെമിനാര്‍ തുടങ്ങി

എങ്ങനെയൊക്കെ ഒഴിവാക്കാന്‍ ശ്രമിച്ചാലും ഉര്‍ദു ഭാഷ അതിശക്തമായി തിരിച്ചു വരുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ ഉര്‍ദുപഠനവകുപ്പ് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. പൊതുഇടങ്ങളില്‍ നിന്ന് ബോധപൂര്‍വം ഉര്‍ദു വാക്കുകളെ ഒഴിവാക്കി ഹിന്ദി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനെ അതിജീവിച്ച് ഉര്‍ദു തുടരുമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഹിന്ദി ദേശീയഭാഷയാക്കാന്‍ ശ്രമിക്കുമ്പോഴും ഉര്‍ദു ഉള്‍പ്പെടെയുള്ള മറ്റുഭാഷകളോട് സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭാഷാ പഠനത്തിനും വ്യാപനത്തിനും പുതിയ സാധ്യതകള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.  ഉര്‍ദു ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. നകുലന്‍ കണ്ടോത്ത് വളപ്പില്‍ അധ്യക്ഷത വഹിച്ചു. ഉര്‍ദു ഭാഷക്ക് സംഭാവനകള്‍ നല്‍കിയ ഡോ. സഫിയാബി, ഡോ. എം. അസ്സു, കെ.പി.എ. സമദ് എന്നിവരെ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ആദരിച്ചു. ഗസല്‍ ഗാനമേളയും അരങ്ങേറി. എസ്.സി.ഇ.ആര്‍.ടി. മുന്‍ റിസര്‍ച്ച് ഓഫീസര്‍ എന്‍. മൊയ്തീന്‍കുട്ടി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. സി. ഷിബി, കെ.വി. സജയ്, ഡോ. വി. അബ്ദുള്‍ലത്തീഫ് എന്നിവര്‍ സംസാരിച്ചു. 11-നാണ് സെമിനാര്‍ സമാപനം.

sameeksha-malabarinews

കാര്‍പന്റര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ കാര്‍പന്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 26-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

സംസ്‌കൃതം പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ പ്രൊഫ. എന്‍.കെ. സുന്ദരേശന്റെ കീഴില്‍ ഗവേഷണത്തിന് ഒരൊഴിവുണ്ട്. ജെ.ആര്‍.എഫ്. യോഗ്യതയുള്ളവര്‍ 30-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം.

പരീക്ഷ

മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 18, 21, 22 തീയതികളില്‍ നടക്കും.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.ടെക്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷയുടെയും ഏപ്രില്‍ 2021 ഫൈനല്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്. അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!