Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; യുനസ്‌കോ ചെയര്‍ ‘ജ്ഞാനദീപം’

HIGHLIGHTS : Calicut University News; UNESCO Chair 'Jnandeepam'

യുനസ്‌കോ ചെയര്‍ ‘ജ്ഞാനദീപം’

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനസ്‌കോ ചെയര്‍ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പരിപാടിയായ ‘ജ്ഞാനദീപം’ ജൂലൈ 1-ന് കാസര്‍ഗോഡ് പരവനടുക്കത്തെ ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. കസര്‍ഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എം. മല്ലിക പരിപാടി ഉദ്ഘാടനം ചെയ്യും.

sameeksha-malabarinews

ബിരുദപഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ ബിരുദപഠനത്തിന് പ്രവേശനം നേടി 1, 2, 3, 4 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളില്‍ 2017, 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതിനു ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കും എസ്.ഡി.ഇ.-യില്‍ അഞ്ചാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 10. ഫോണ്‍ 0494 2407356, 2400288.

അഫ്‌സലുല്‍ ഉലമ പ്രിലിമിനറി അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂലൈ 10-ന് വൈകീട്ട് 5 മണി വരെ നീട്ടി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017, 2660600.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂലൈ 3 മുതല്‍ 7 വരെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ബി.വോക്. ഫുഡ്‌സയന്‍സ്  അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 13 വരെ അപേക്ഷിക്കാം.

എം.എ. സംസ്‌കൃതം, മലയാളം വൈവ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ ജൂലൈ 5-ന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ നടക്കും.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ /  അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ വൈവ ജൂലൈ 6, 7 തീയതികളില്‍ തൃശൂര്‍ കേരള വര്‍മ കോളേജിലും 10-ന് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!