പരപ്പനങ്ങാടി:മൂന്നാമത് നവജീവന്‍ യുവകവിത അവാര്‍ഡിന് ആദിത്ത് കൃഷ്ണ ചെമ്പത്ത് അര്‍ഹനായി. പെണ്‍പുഴ ആണ്‍മരങ്ങളോട് പറയുന്നത് എന്ന കവിതയാണ് പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയാണ് ആദിത്ത് കൃഷ്ണ ചെമ്പത്ത്.കടത്തനാട്ട് മാധവിയമ്മ പുരസ്‌ക്കാരം, കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം, എന്‍.എന്‍ കക്കാട് സാഹിത്യ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.സംവിധാനം നിര്‍വ്വഹിച്ച മുന്ന എന്ന ഷോര്‍ട്ട്ഫിലിമിന് അന്താരാഷ്ട്ര തലത്തില്‍ വിവിധ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കോട്ടയം CMS കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ആദിത്ത് കൃഷ്ണ ചെമ്പത്ത്.
നവജീവന്‍ യുവകവിത പുരസ്‌ക്കാരദാനം വൈകാതെ വായനശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




