ദേവധാറില്‍ 96-97 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഞായറാഴ്ച

താനൂര്‍: 96 97 കാലഘട്ടത്തില്‍ ദേവധാര്‍ സ്‌കൂളിലെ എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഒരുക്കുന്നു.

‘തിരികെ’ എന്ന് പേരിട്ട ഈ സംഗമം ജൂലൈ 2 ഞായറാഴ്ചയാണ് സംഘടിപ്പിക്കുന്നത്. ഒട്ടേറെ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കും.

‘തിരികെ’ കൂട്ടായ്മ രൂപപ്പെട്ടിട്ട് ഏകദേശം 8 വര്‍ഷമായി. കൊടിഞ്ഞിയിലെ നിര്‍ധനനായ കുട്ടിക്ക് ഹൃദയശസ്ത്രക്രിയയ്ക്ക് ഏകദേശം 70,000 രൂപയോളവും ദേവധാര്‍ സ്‌കൂളിലെ അര്‍ബുദ ബാധിതയായ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ ധനസഹായവും കോവിഡ് കാലയളവില്‍ പൊള്ളലേറ്റ ഒരു വിദ്യാര്‍ഥിക്ക് 35,000 രൂപയോളവും നല്‍കി. തവനൂരിലെ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണത്തോടനുബന്ധിച്ച് വസ്ത്രങ്ങളും സഹായങ്ങളും ഈ കൂട്ടായ്മ നല്‍കിയിരുന്നു.

ഈ ഒത്തുകൂടലിനോട് അനുബന്ധിച്ച് ദേവധാര്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ വീട് നിര്‍മ്മാണത്തിനായി സഹായവും നല്‍കുന്നുണ്ട്.

പരിപാടിയില്‍ പങ്കെടുക്കാന്‍ 9847617518 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ജിനീഷ് പഴൂര്‍, ഷബ്‌ന, ബൈജു, ശ്രീരമ്യ, ഷൗക്കത്ത്, സുബൈദ, പ്രമോദ്, ഷുഹൈബ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top