കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ബിരുദ പ്രവേശനം 2025 ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം 2025 ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റസ് ലോഗിനിൽ ജൂൺ 18-ന് വൈകിട്ട് മൂന്ന് മണി വരെ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ തിരുത്തലുകൾ ( പേര്, മൊബൈൽ നമ്പർ, ഇ – മെയിൽ ഐ.ഡി. എന്നിവ ഒഴികെ ) വരുത്തുന്നതിനുള്ള സൗകര്യം ജൂൺ 18-ന് വൈകിട്ട് മൂന്ന് മണി വരെ ലഭ്യമാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. Edit / Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചവർ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താകും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടാകൂ. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാകും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നൽകിയ മാര്‍ക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്‌ടു തലത്തിലുള്ളതാണെന്നും നോണ്‍ – ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023, 2024, 2025 വര്‍ഷങ്ങളില്‍  VHSE – NSQF സ്കീമില്‍ പ്ലസ്‌ടു പാസായവർ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 7017.

 ‘ശ്രീമദ് ഭാഗവതം – അനശ്വരസന്ദേശം’ സെമിനാർ 20-ന്

കാലിക്കറ്റ് സർവകലാശാലാ സനാതനധർമ്മപീഠം ജൂൺ 20-ന് ‘ശ്രീമദ് ഭാഗവതം – അനശ്വരസന്ദേശം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ 2.30-ന് നടക്കുന്ന പരിപാടി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. 21-ന് രാവിലെ ഏഴ് മണിക്ക് സനാതനധർമ്മപീഠം ഹാളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണമുണ്ടാകുമെന്നും പീഠം കോ – ഓർഡിനേറ്റർ അറിയിച്ചു.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളിൽ മാറ്റം

അഫിലിയേറ്റഡ് കോളേജുകൾ / വിദൂരവിഭാഗം എന്നിവിടങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്ക് ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ( CBCSS PG – 2020 പ്രവേശനം ) പി.ജി. സെപ്റ്റംബർ 2024, നാലാം സെമസ്റ്റർ ( CCSS – 2011, 2012, 2013 പ്രവേശനം ) യു.ജി. സെപ്റ്റംബർ 2021, എട്ടാം സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബി.ടെക്. / ( 2000 മുതൽ 2008 വരെ പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജൂൺ 23, 24 തീയതികളിൽ നടത്തും. മറ്റു പരീക്ഷകളുടെ തീയതി സമയം എന്നിവയിൽ മാറ്റമില്ല.

എം.ബി.എ. ഡെസർട്ടേഷൻ ജൂലൈ 14 വരെ സമർപ്പിക്കാം

നാലാം സെമസ്റ്റർ ( CUCSS – FULL TIME ) എം.ബിഎ., ( CUCSS ) എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് ജൂലൈ 2025 പരീക്ഷയുടെ ഡെസർട്ടേഷൻ പിഴ കൂടാതെ ജൂലൈ 14 വരെയും 650/- രൂപ പിഴയോടെ തുടർന്നുള്ള നാല്‌ ദിവസങ്ങളിലും പരീക്ഷാഭവനിൽ സ്വീകരിക്കും.

ഹാൾടിക്കറ്റ്

ജൂൺ 25-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ( CBCSS -UG ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ( CUCBCSS – UG ) ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ ( 2019 മുതൽ 2023 വരെ പ്രവേശനം ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

വൈവ

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( SDE – CBCSS ) എം.എ. സംസ്‌കൃതം ( ലാംഗ്വേജ്, ലിറ്ററേച്ചർ ആന്റ് സാഹിത്യ ), എം.എ. ഇംഗ്ലീഷ് – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി വൈവ ജൂൺ 26-ന് നടക്കും. കേന്ദ്രം : എം.എ. സംസ്‌കൃതം – ശ്രീ കേരള വർമ്മ കോളേജ് തൃശ്ശൂർ, എം.എ. ഇംഗ്ലീഷ് – സെന്റ് ജോസഫ് കോളേജ് ദേവഗിരി കോഴിക്കോട്.

വിദൂര വിഭാഗം നാലാം സെമസ്റ്റർ (SDE – CBCSS) എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി വൈവ ജൂൺ 25-ന് തുടങ്ങും. കേന്ദ്രം : തൃശ്ശൂർ, പാലക്കാട് (സൗത്ത് സോൺ – ജൂൺ 26, 27, 28, 30) ജില്ലവികളിലെ വിദ്യാർഥികൾക്ക് – എം.ഡി. കോളേജ് പഴഞ്ഞി തൃശ്ശൂർ. കോഴിക്കോട്, മലപ്പുറം, വയനാട് (നോർത്ത് സോൺ – ജൂൺ 25, 26) ജില്ലവികളിലെ വിദ്യാർഥികൾക്ക് – ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – CDOE ) എം.എ. മലയാളം ഏപ്രിൽ 2025 സപ്ലിമെന്ററി വൈവ ജൂൺ 27-ന് നടക്കും. കേന്ദ്രം : സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്. സമയം : രാവിലെ 9.45. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (PG – CBCSS – 2021 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ (PG – SDE – CBCSS) എം.എ., എം.എസ് സി., എം.കോം. (2020, 2021 പ്രവേശനം) ഏപ്രിൽ 2024, (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

പത്താം സെമസ്റ്റർ ബി.ആർക്. – ( 2017 മുതൽ 2020 വരെ പ്രവേശനം ) ഏപ്രിൽ 2025, (2015, 2016 പ്രവേശനം) ജൂലൈ 2025 – റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ( CCSS – PG ) എം.എ. ഫോക്‌ലോർ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ( 2024 പ്രവേശനം ) ഇന്റലക്ച്വൽ ഡിസെബിലിറ്റി, ( 2023, 2024 പ്രവേശനം ) ഹിയറിങ് ഇംപയർമെൻ്റ് – നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മൂന്ന്, അഞ്ച് സെമസ്റ്റർ ( CBCSS ) ബി.എം.എം.സി. നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top