Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; യു.ജി.സി. നെറ്റ് പരിശീലനം തുടങ്ങി

HIGHLIGHTS : Calicut University News; UGC Net training has started

യു.ജി.സി. നെറ്റ് പരിശീലനം തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിക്കുന്ന യു.ജി.സി. നെറ്റ്-ജെ.ആര്‍.എഫ്. സൗജന്യ പരിശീലന ക്ലാസിന് തുടക്കമായി. മുന്നൂറിലധികം പേരാണ് ആദ്യദിനം ക്ലാസിനെത്തിയത്. ചടങ്ങില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ശൈലേഷ് അധ്യക്ഷനായി. ഗൈഡന്‍സ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ടി. അമ്മാര്‍, സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. യൂസഫ്, അറബിക് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, പി. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ഫോറന്‍സിക് സയന്‍സ് അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നടത്തി വരുന്ന എം.എസ് സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനം നടത്തുന്നു. 40 വയസിന് താഴെ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 25-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 22-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ തൃശൂര്‍ സെന്റ്‌മേരീസ് കോളേജില്‍ ജൂണ്‍ 8, 9 തീയതികളിലും ബി.വോക്. ഫുഡ്‌സയന്‍സ് പുല്‍പ്പള്ളി പഴശിരാജാ കോളേജില്‍ മെയ് 18, 19 തീയതികളിലും നടക്കും.

ബി.വോക്. അഞ്ചാം സെമസ്റ്റര്‍ ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, അഞ്ച് ആറ് സെമസ്റ്റര്‍ ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം, ആറാം സെമസ്റ്റര്‍ മള്‍ട്ടിമീഡിയ എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022, ഏപ്രില്‍ 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 5-ന് തുടങ്ങും.

പരീക്ഷ

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 2-ന് തുടങ്ങും.

22 മുതല്‍ 26 വരെ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ 29, 30, 31 തീയതികളില്‍ നടക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

22-ന് തുടങ്ങാന്‍ നിശ്ചയിച്ച് മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 29-ന് തുടങ്ങും.

പരീക്ഷാ ഫലം

എം.എസ് സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഏപ്രില്‍ 2022 ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോഗ്രഫി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!