ഡല്‍ഹി – സിഡ്നി യാത്രയ്ക്കിടെ ആകാശ ചുഴിയില്‍പ്പെട്ട് വിമാനം; യാത്രക്കാര്‍ക്ക് പരിക്ക്

ഡല്‍ഹി :ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്ക്. വിമാനം ആകാശത്ത് വെച്ച് ശക്തമായി ഉലയുകയായിരുന്നു. ഏഴു യാത്രക്കാര്‍ക്ക് പരിക്കുണ്ടായതായും ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്നിയില്‍ എത്തിയ ശേഷം തുടര്‍ ചികിത്സയും നല്‍കിയതായും അധികൃതര്‍ അറിയിച്ചു. എന്താണ് സംഭവത്തിന് കാരണം എന്നത് വ്യക്തമല്ല.

ആരുടേയും പരിക്ക് ഗുരുതരമല്ല. സംഭവത്തെപ്പറ്റി എയര്‍ ഇന്ത്യയും വ്യോമയാന മന്ത്രാലയതും അന്വേഷണം തുടങ്ങി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top