ലേണേഴ്‌സ് എഴുതൂ… ഹെല്‍മറ്റ് സ്വന്തമാക്കൂ…

ഹെല്‍മറ്റ് ഇല്ലാത്തതു കൊണ്ട് വണ്ടി എടുക്കാന്‍ മടിക്കുന്നവരാണോ നിങ്ങള്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വന്നാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് തന്നെ ഹെല്‍മറ്റ് സ്വന്തമാക്കാം.

ട്രാഫിക് നിയമങ്ങളേയും റോഡ് സുരക്ഷയേയും കുറിച്ച് പൊതുജനങ്ങളില്‍ ആഴത്തിലുള്ള അവബോധം സൃഷ്ടിക്കാന്‍ ചോദ്യോത്തരങ്ങളും മത്സരങ്ങളുമായി എം.വി.ഡി സ്റ്റാള്‍ സജീവമാണ്.

സ്റ്റാളില്‍ ഒരുക്കിയിട്ടുള്ള ലേണേര്‍സ് മോക്ക് ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സ്പിന്‍ വീല്‍ കറക്കി സമ്മാനങ്ങള്‍ കരസ്ഥമാക്കാം. ഒന്നു തൊട്ട് ആറ് വരെ കാറ്റഗറിയിലുള്ള സമ്മാനങ്ങളില്‍ ബംപര്‍ സമ്മാനമായി ഹെല്‍മറ്റും നല്‍കുന്നുണ്ട്. പ്രതിദിനം ഇരുപതോളം ഹെല്‍മറ്റും ഇരൂന്നൂറില്‍പരം പ്രോത്സാഹന സമ്മാനങ്ങളുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജനത്തിരക്കേറുന്ന സ്റ്റാളായി മാറുകയാണ് എം.വി.ഡി.സ്റ്റാള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top