Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സെപക് താക്രോയില്‍ കാലിക്കറ്റിന് മൂന്ന് അഖിലേന്ത്യാ മെഡല്‍

HIGHLIGHTS : Calicut University News; Three All India Medals for Calicut at Sepak Thakro

സെപക് താക്രോയില്‍ കാലിക്കറ്റിന് മൂന്ന് അഖിലേന്ത്യാ മെഡല്‍

ആന്ധ്രാപ്രാദേശിലെ രായലസീമ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തസ്സര്‍വകലാശാല സെപക് താക്രോ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പങ്കെടുത്ത മൂന്ന് വിഭാഗത്തിലും മൂന്ന് മെഡലുകള്‍. ക്വാഡ്രന്റ് വിഭാഗത്തില്‍ മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി കാലിക്കറ്റ് വെള്ളി നേടി. പഞ്ചാബി സര്‍വകലാശാലയാണ് ഈ ഇനത്തില്‍ ചാമ്പ്യന്മാര്‍. റെഗു ഇനത്തില്‍ നാഗ്പൂര്‍  സര്‍വകലാശാലയെ തോല്‍പ്പിച്ച് വെങ്കലം കരസ്ഥമാക്കി. ഈ വിഭാഗത്തില്‍  പഞ്ചാബി, പട്യല യൂണിവേഴ്‌സിറ്റികള്‍ക്കാണ് യഥാക്രം സ്വര്‍ണവും വെള്ളിയും. ടീം ഇനത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയാണ്  കാലിക്കറ്റ് വെങ്കലും കരസ്ഥമാക്കിയത്. മൂന്നു വിഭാഗത്തിലും മെഡല്‍ നേട്ടം കൈവരിച്ച രണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഒന്ന് കാലിക്കറ്റാണ്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ആദില്‍ അമീര്‍ ആണ് ടീമിനെ നയിച്ചത്. ടീമിലെ മറ്റംഗങ്ങള്‍: ബേസില്‍ കെ. ബാബു, നിതിന്‍ വി. നായര്‍, സോഹന്‍ പ്രകാശ്, പി.എസ്. അതുല്‍ കൃഷ്ണ, ഷൈന്‍ ഷാജു, കൗഷിക് ( സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍ ) യു. അതുല്‍ കൃഷ്ണ, ദില്‍വാസ് (വിക്ടോറിയ കോളേജ് പാലക്കാട്) ഫവാസ്, ജിഷ്ണു, വിധുകാര്‍ത്തിക്, നിഖില്‍ (എം.ഇ.എസ്. മമ്പാട്). കോച്ച്: എം.കെ. പ്രേം കൃഷ്ണന്‍, ടീം മാനേജര്‍: സി. ജഗന്നാഥന്‍ (ഗവ. കോളേജ്, ചിറ്റൂര്‍).

sameeksha-malabarinews

യൂണിഫോം സേനകളിലേക്ക് കായിക പരിശീലനം  

കാലിക്കറ്റ്‌ സർവകലാശാലയിൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ  കേന്ദ്ര-സംസ്ഥാന യൂണിഫോം സേനകളിലേക്കുള്ള കായിക പരിശീലന പദ്ധതിയുടെ ഭാഗമായുള്ള ബാച്ചിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കായിക വിഭാഗത്തിലെ പ്രഗത്ഭരായ പരിശീലകരാണ് നേതൃത്വം നൽകുന്നത്. രജിസ്ട്രഷനും / വിശദമായ വിവരങ്ങൾക്കും :- ശ്രീജിത്ത്‌ -9744252229 / ഷെഫീഖ് – 9745153378.

മൂല്യനിർണയ ക്യാമ്പ്

ബാർകോഡ് സമ്പ്രദായത്തിലുള്ള ഒന്നാം സെമസ്റ്റർ വിദൂരവിദ്യാഭ്യാസ ബിരുദ പ്രോഗ്രാം നവംബർ 2023 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 15, 30, മെയ് നാല്, ആറ് തീയതികളിൽ നടക്കും. അധ്യാപകർക്ക് ഏപ്രിൽ 15-ന് വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ 30-നും (ബി.കോം.) മെയ് നാലിനും ആറിനുമായി (ബി.എ.) തിരിച്ചേൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2020-ൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം തുടർപഠനം മുടങ്ങിയവർക്ക് ആവശ്യമായ രേഖകൾ സഹിതം സി.ഡി.ഒ.ഇ. (മുൻ എസ്.ഡി.ഇ.) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി രണ്ടാം സെമസ്റ്ററിലേക്ക് (CBCSS-2023) പുനഃപ്രവേശനം നേടാവുന്നതാണ്. പിഴ കൂടാതെ 30 വരെയും 100/- രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രിൽ ഒൻപത് വരെയും അപേക്ഷിക്കാം. ഫോൺ :- 0494 – 2400288, 0494 – 2407356.

പരീക്ഷ

എസ്.ഡി.ഇ. ആറാം സെമസ്റ്റർ ബി.എസ് സി. പ്രിന്റിങ് ടെക്നോളജി (2014 പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ജൂലൈ 2018, രണ്ടാം സെമസ്റ്റർ ജനുവരി 2019, മൂന്നാം സെമസ്റ്റർ ജൂലൈ 2019, നാലാം സെമസ്റ്റർ ജനുവരി 2019 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!