Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ശുചിത്വ കാമ്പസ് പദ്ധതിക്ക് തുടക്കമായി

HIGHLIGHTS : Calicut University News; The beginning of the Sanitation Campus project

ശുചിത്വ കാമ്പസ് പദ്ധതിക്ക് തുടക്കമായി

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് പ്ലാസ്റ്റിക് മുക്തമാക്കാനും മാലിന്യരഹിതമാക്കാനും താത്കാലിക തൂപ്പുതൊഴിലാളികള്‍ രംഗത്ത്. കാമ്പസ് ഹരിത കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 89 പേരാണ് രണ്ട് സംഘങ്ങളായി ദിവസവും ഒരു മണിക്കൂര്‍ ശുചീകരണം നടത്തുക. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവയെല്ലാം ശേഖരിച്ച് തേഞ്ഞിപ്പലം പഞ്ചായത്തിലെ ഹരിതകര്‍മ സേനക്ക് കൈമാറും. മാലിന്യം ശേഖരിക്കുന്നതിന് കൈയുറകളും മറ്റുപകരണങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. കാമ്പസിനകത്ത് മാലിന്യം തള്ളുന്നതിനും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിനും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ തോപ്പില്‍ പറഞ്ഞു. മാലിന്യ ശേഖരണ പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.  ഡോ. ഹരികുമാരന്‍ തമ്പി, ഡോ. എ.കെ. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

മ്യൂറല്‍ പെയ്ന്റിംഗ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ജനുവരി 10-ന് തുടങ്ങുന്ന മ്യൂറല്‍ പെയ്ന്റിംഗ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രായഭേദമെന്യേ ആര്‍ക്കും അപേക്ഷിക്കാം. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം.

പരീക്ഷാ ഫലം

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 10 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!