Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) അഭിമുഖം

HIGHLIGHTS : Calicut University News; Technical Officer (Grade 2) Interview

ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-എച്ച്.ആര്‍.ഡി.സി.യില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

sameeksha-malabarinews

അറബിക് അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

സംസ്‌കൃതി പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ സനാതന ധര്‍മപീഠം വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്‌കൃതി പരിശീലനം സംഘടിപ്പിക്കുന്നു. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ 15 മുതല്‍ 19 വരെ സനാതന ധര്‍മപീഠം ഹാളിലാണ് പരിശീലനം. ഫോണ്‍ 9447261134.

പരീക്ഷ

എസ്.ഡി.ഇ. 2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദവിദ്യാര്‍ത്ഥികളുടെ 2 മുതല്‍ 4 വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷകള്‍ 8-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!