Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പഠന ഉള്ളടക്കങ്ങള്‍ മൊബൈലില്‍ ആപ്പുമായി ഇ.എം.എം.ആര്‍.സി.

HIGHLIGHTS : Calicut University News; Study contents EMMRC with app on mobile

പഠന ഉള്ളടക്കങ്ങള്‍ മൊബൈലില്‍ ആപ്പുമായി ഇ.എം.എം.ആര്‍.സി.

പഠന ഉള്ളടക്കങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ ആപ്പ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും കണ്‍സോര്‍ഷ്യം ഓഫ് എജ്യുക്കേഷണല്‍ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. ജഗത് ഭൂഷണ്‍ നദ്ദയും ചേര്‍ന്ന് പ്രകാശനം ചെയ്തു. EMMRC CALICUT എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും. ബിരുദ പ്രോഗ്രാമുകളുടെ ഉള്ളടക്കങ്ങള്‍, വീഡിയ പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററികള്‍, റേഡിയോ സി.യു. പരിപാടികള്‍, ലൈവ് ക്ലാസുകള്‍ തുടങ്ങിയവ ഇതുവഴി ലഭിക്കും.  കാലിക്കറ്റ് സര്‍വകലാശാലാ സി.സി.എസ്.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ഥി കെ. ഫായിസാണ് ആപ്പ് തയ്യാറാക്കിയത്. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പ് മേധാവി ഡോ. സാജിദ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

sameeksha-malabarinews

ബോട്ടണി ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പും ഗ്രിഗര്‍മെന്റല്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സസ്യ ജൈവ വൈവിധ്യ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷനായി. ഡോ. വി.വി. രാധാകൃഷ്ണന്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രൊഫ. പി.വി. മധുസൂദനന്‍, ഡോ. എ. യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ശ്യാം വിശ്വനാഥ് വിഷയം അവതരിപ്പിച്ചു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ 6 മാസം ദൈര്‍ഘ്യമുള്ള റഷ്യന്‍, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സുകള്‍ക്ക് 15-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. 125 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017, 2660600.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും, നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 21 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!