മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 25 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. 25ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയില്‍ വെച്ചായിരുന്നു അപകടം.

നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു. കുട്ടികളെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. 42 കുട്ടികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top