Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ദക്ഷിണ മേഖല കലോത്സവം; 11 ഇനങ്ങളില്‍ സമ്മാനം നേടി കാലിക്കറ്റ് 

HIGHLIGHTS : Calicut University News; South Region Arts Festival; Calicut won prizes in 11 categories

ദക്ഷിണ മേഖല കലോത്സവം; 11 ഇനങ്ങളില്‍ സമ്മാനം നേടി കാലിക്കറ്റ് 

ആന്ധ്രാ സര്‍വകലാശാലയില്‍ നടന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ കാലിക്കറ്റിന് മികച്ച നേട്ടം. പങ്കെടുത്ത 16 ഇനങ്ങളില്‍ 11 എണ്ണത്തില്‍ സമ്മാനം നേടി. നാല് ഇനങ്ങളില്‍ അഖിലേന്ത്യാ മല്‍സരത്തിനും യോഗ്യത നേടിയിട്ടുണ്ട്. ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്‍റല്‍ സോളോ വയലിനില്‍ ഒന്നാം സ്ഥാനവും സംഘഗാനത്തിലും തല്‍സമയ പെയിന്‍റിങ്ങിലും രണ്ടാം സ്ഥാനവും കൊളാഷില്‍ മൂന്നാം സ്ഥാനവും കാലിക്കറ്റ് കരസ്ഥമാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് അഖിലേന്ത്യാ മത്സരം.

സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സമ്മേളനം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പും അന്താരാഷ്ട്ര ഗവേഷണ ജേണലായ സിംഗുലാരിറ്റീസും ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഉദ്ഘാടനവും ജേണലിന്റെ പുതിയ ലക്കത്തിന്റെ പ്രകാശനവും പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ നിര്‍വഹിച്ചു. ഇംഗ്ലീഷ് പഠനവകുപ്പ് മേധാവി ഡോ. എം.എ. സജിത അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ഷംല, ഡോ. പി.കെ. ബാബു, സി.എം. റീന, ശ്വേത തനേജ, ഡോ. കെ.കെ. കുഞ്ഞഹമ്മദ്, ഡോ. ടി.വി. മധു തുടങ്ങിയവര്‍ സംസാരിച്ചു. 120 ഗവേഷകരാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. സമ്മേളനം 11-ന് സമാപിക്കും.

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ശില്പശാല

ഗവേഷക വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് എഴുത്ത് രീതികള്‍ പരിചയപ്പെടുത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷണ ഡയറക്ടറേറ്റിനു കീഴിലെ സെന്റര്‍ ഫോര്‍ ട്രെയിനിങ് ഇന്‍ റിസര്‍ച്ച് മെത്തേഡ്‌സ് ശില്പശാല സംഘടിപ്പിച്ചു. ഗവേഷണ പ്രബന്ധങ്ങള്‍, ഗവേഷണ ജേണലുകളിലെ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുന്നത് സംബന്ധിച്ച് ബാഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഡോ. കാര്‍ത്തിക് രാമസ്വാമി ക്ലാസെടുത്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എം. അനീഷ്, ഡോ. കെ.എസ്. ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

പുസ്തക ചർച്ച

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സയ്യിദ് ഇഖ്ബാൽ ഹസ്നൈൻ രചിച്ച ഫോൾട്ട് ലൈൻസ് ഇൻ ദ ഫെയ്ത് എന്ന പുസ്തകത്തെക്കുറിച്ച് സർവകലാശാലയിൽ ചർച്ച സംഘടിപ്പിക്കുന്നു. ജേണലിസം, പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗങ്ങളും സർവകലാശാലാ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക ചർച്ച 12-ന് ഉച്ചക്ക് രണ്ടരക്ക്  സെൻട്രൽ ലൈബ്രറി സെമിനാർ ഹാളിൽ നടക്കും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഉമർ ഒ. തസ്നീം പുസ്തക നിരൂപണം നടത്തും.

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ  സിണ്ടിക്കേറ്റ്  യോഗം 12-ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍  അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ ചേരും.

മൂല്യനിര്‍ണയ ക്യാമ്പ് 

മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്കീം – 2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഫെബ്രുവരി 2 മുതല്‍ 6 വരെ നടക്കുന്നതിനാല്‍ ഈ കാലയളവില്‍ അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്‍ററുകളിലും എം.സി.എ. റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ബന്ധപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. മൂല്യനിര്‍ണയ ക്യമ്പിന്റെ വിവരങ്ങള്‍ക്ക് അധ്യാപകര്‍ അതാത് ക്യാമ്പ് ചെയര്‍മാന്മാരുമായി ബന്ധപ്പെടണം . കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പരീക്ഷാ അപേക്ഷാ

പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി (2022 പ്രവേശനം) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക്  പിഴ കൂടാതെ 15 വരെയും 180 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

എല്ലാ അവസരങ്ങളും നാഷ്ടമായ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ / ഒന്നാം വര്‍ഷ, അവസാന വര്‍ഷ എം.എ. / എം.എസ് സി. / എം.എസ്.ഡബ്ല്യൂ. (1993-2009 പ്രവേശനം), എം.കോം. (1993-2003 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 5 വരെ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (2014 സ്കീം – 2015 മുതല്‍ 2018 വരെ പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ ഫെബ്രുവരി 12-നു തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2022 സപ്ലിമെന്‍ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!