ഇറച്ചിക്കായ
ഫില്ലിംഗിന് ആവശ്യമുള്ള സാധാനങ്ങള്‍
ഉള്ളി-3 എണ്ണം
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
മുളക് പൊടി-അര ടീസ് പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഗരംമസാല- അര ടീസ്പൂണ്‍
ഇഞ്ചി,വെളുത്തുള്ളി അരച്ചത്-2 ടീസ് പൂണ്‍
ചിക്കന്‍ മസാല- 1/4
ചിക്കന്‍- 200 ഗ്രാം
തയ്യാറാക്കുന്നത്
ഉള്ളി ചെറുതായി അരിഞ്ഞത് ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടായി വരുമ്പോള്‍ നന്നായി വഴറ്റുക ഇതിലേക്ക് മഞ്ഞള്‍പ്പൊടി,മുളക് പൊടി, ആവശ്യത്തിന് ഉപ്പ് ഗരംമസാല, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ചിക്കന്‍ മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി , കുരുമുളക് പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുത്ത കോഴിയിറച്ചി(എല്ലുകളഞ്ഞത്) ഒന്ന് മിക്‌സിയില്‍ പൊടിച്ചെടുത്തതും ചേര്‍ത്ത് നന്നായി വേവിച്ച് ഇറക്കി വെക്കുക.
മാവുണ്ടാക്കാനുള്ള കൂട്ടിന് ആവശ്യമുള്ള സാധനങ്ങള്‍
1.തേങ്ങ ചിരകിയത്-1 കപ്പ്
2.വലിയ ജീരകം- 1/4
3.ചെറിയ ഉള്ളി-4 എണ്ണം
ഇത് മൂന്നും മിക്‌സിയില്‍ ഒന്ന് ചതച്ചെടുക്കുക
അരിപ്പൊടി(പത്തിരിപ്പൊടി)- 250 ഗ്രാം
മഞ്ഞള്‍പ്പൊടി- 2 നുള്ള്
ഉപ്പ് ആവശ്യത്തിന്
അരിപ്പൊടി മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് തിളച്ചവെള്ളമൊഴിച്ച് ഉപ്പ് ചേര്‍ത്ത് നന്നായി പത്തിരിമാവിന് കുഴയ്ക്കുന്ന പോലെ കുഴയ്ക്കുക.കുഴയ്ക്കുന്ന സമയത്ത് ചതച്ച് വെച്ചിരിക്കുന്ന തേങ്ങാകൂട്ട് ഇതോടൊപ്പം ചേര്‍ത്ത് നന്നായി കുഴച്ച് ചേര്‍ക്കുക.
ഈ മാവ് ചെറിയ ഉരുളയെടുത്ത് കയ്യില്‍ വെച്ച് ഒന്ന് പരത്തി തയ്യാറാക്കി വെച്ചിരിക്കുന്ന ഇറച്ചി ഫില്ലിംഗ് ഒരോ സ്പൂണ്‍ നടുവില്‍ വെച്ച് ഉരുട്ടിയെടുക്കു. എല്ലാം ഉരുട്ടിയെടുത്ത ശേഷം ഉരു ഇഡലി പാത്രത്തില്‍ വാഴയില വെച്ച് 15-20 മിനിറ്റ് വരെ ആവി കയറ്റിയെടുക്കു.
ശേഷം ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് ചെറിയ ലൂസായി കലക്കിവെക്കുക. ഇതിലേക്ക് ആവി കയറ്റി വേവിച്ച് വെച്ചിരിക്കുന്ന ഒരോന്നും എടുത്ത് മുളക് പൊടി കൂട്ടില്‍ മുക്കി, ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് തിരിച്ചും മറിച്ചുമിട്ട് ഒരു ലൈറ്റ് ബ്രൗണ്‍ ആകുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കാം. വളരെ രുചികരമായ നാടന്‍ ഇറച്ചിക്കായ റെഡി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



