Section

malabari-logo-mobile

ശുചീകരണത്തിന് മുന്നിട്ടിറങ്ങി കളക്ടറും: ക്ലീനായി കളക്ടറേറ്റും പരിസരവും

HIGHLIGHTS : Collector and Premises Cleanliness: Clean collectorate and surroundings

മലപ്പുറം: കളക്ടറും ജീവനക്കാരും ഹരിതകര്‍മ്മ സേനാംഗങ്ങളും ഒരേ മനസ്സോടെ ശുചീകരണത്തിന് ഇറങ്ങിയപ്പോള്‍ കളക്ടറേറ്റും പരിസരവും വീണ്ടും ക്ലീന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്‌കരണം ദിനചര്യയാക്കണമെന്നും ഓഫീസും പരിസരവും വൃത്തിയാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തേക്ക് മാത്രമുള്ള ശുചീകരണ പ്രവര്‍ത്തനമല്ല വരും ദിവസങ്ങളിലും പരിസര ശുചിത്വം നിലനിര്‍ത്തണമെന്നും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കണമെന്നും അജൈവമാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കി കൈമാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. സിവില്‍സ്റ്റേഷന്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കല്‍, മാലിന്യം നീക്കംചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടന്നത്. കളക്ടറേറ്റിലെ പോസ്റ്ററുകളും നീക്കം ചെയ്തു. ചടങ്ങില്‍ ഹരിത സഹായ സ്ഥാപനം സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ സംഭാവന ചെയ്ത ബോട്ടില്‍ ബൂത്ത് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.എം മെഹറലി, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, മഞ്ചേരി-മലപ്പുറം നഗരസഭാ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, മലപ്പുറം നഗരസഭാ ഹരിത കര്‍മ്മസേന, കൂട്ടിലങ്ങാടി ,ഒതുക്കുങ്ങല്‍, കോഡൂര്‍, മങ്കട, പൊന്മള എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മ സേന, മങ്കട ട്രോമാ കെയര്‍ യൂണിറ്റ്

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!