Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ രണ്ട് അപുഷ്പികള്‍ കണ്ടെത്തിയത് കാലിക്കറ്റിലെ ഗവേഷകര്‍

HIGHLIGHTS : Calicut University News; Researchers from Calicut discovered two new flowers from the Western Ghats

പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയ രണ്ട് അപുഷ്പികള്‍ കണ്ടെത്തിയത് കാലിക്കറ്റിലെ ഗവേഷകര്‍

പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ രണ്ട് അപുഷ്പിത സസ്യങ്ങളെ കണ്ടെത്തി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. ‘അസിഡോഡോണ്ടിയം ഇന്‍ഡിക്കം’ എന്ന് പേരിട്ട സസ്യം പാലക്കാട് നെല്ലിയാമ്പതിയില്‍ നിന്നും വയനാടന്‍ മലനിരകളില്‍ നിന്നുമാണ് കണ്ടെത്തിയത്. ബ്രയേസി കുടുംബത്തില്‍ പെട്ട ‘അസിഡോഡോണ്ടിയം’ ജനുസ്സില്‍പ്പെട്ട ചെടികള്‍ തെക്കേ അമേരിക്കന്‍ മേഖലയില്‍ മാത്രം കണ്ടു വരുന്നവയാണ്. ഇതാദ്യമായാണ് പന്നില്‍ വിഭാഗത്തില്‍പ്പെട്ട ഈ ജനുസ്സ് ഇന്ത്യയില്‍ നിന്ന് കണ്ടെത്തുന്നത്. മരങ്ങളിലും പാറയിടുക്കുകളിലും വളരുന്നവയാണ് ഇവ. പ്രശസ്ത ബ്രയോളജിസ്റ്റ് ജൊഹാനസ് എന്റോത്തിനോടുള്ള ബഹുമാനാര്‍ഥം ‘പിന്നേറ്റല്ല എന്‍രോത്തിയാന’ എന്ന് പേരിട്ടതും പന്നല്‍ വിഭാഗത്തില്‍പ്പെട്ടതുമായ മറ്റൊരു പുതിയ ചെടി വയനാടന്‍ മേഖലയില്‍ നിന്നുമാണ് കണ്ടെത്തിയത്. പിന്നേറ്റെല്ലാ ജനുസ്സില്‍പ്പെട്ട അഞ്ച് സ്പീഷിസുകള്‍ ഇന്ത്യയില്‍ നിന്നും അതില്‍ മൂന്നെണ്ണം കേരളത്തില്‍ നിന്നും നേരത്തേ രേഖപ്പെടുത്തിയിരുന്നു. പുതിയത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷക വിദ്യാര്‍ഥികളായ പി.എം. വിനീഷ, ഒ.എം. ശ്രുതി, ബി. മുഫീദ്, സജിത എസ്. മേനോന്‍ എന്നിവര്‍ ഗവേഷണ മാര്‍ഗദര്‍ശികളും ദമ്പതിമാരുമായ ബോട്ടണി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. മഞ്ജു സി. നായര്‍, ഡോ. കെ.പി. രാജേഷ് (അസി. പ്രൊഫസര്‍, ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്. കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകന്‍ ഡോ. ജോണ്‍ ആര്‍. സ്പെന്‍സ്, റിയല്‍ ജര്‍ഡിന്‍ ബോടനികോ, മാഡ്രിഡിലെ ഗവേഷകന്‍ ജീസസ് മനോസ് എന്നിവരും പങ്കാളികളായി. പരിസ്ഥിതിയില്‍ സൂക്ഷ്മ ആവാസ സ്ഥാനങ്ങള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ് ബ്രയോഫൈറ്റുകളില്‍ പെട്ട പന്നല്‍ച്ചെടികള്‍. കേരളത്തില്‍ ഇവയുടെ വൈവിധ്യത്തെകുറിച്ചുള്ള വിശദ പഠനം ഏറെനാളായി നടത്തുകയാണ് കാലിക്കറ്റിലെ ഈ ഗവേഷക സംഘം.

sameeksha-malabarinews

സൗജന്യ ഫാബ്രിക്-ഗ്ലാസ് പെയിന്റിംഗ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോങ്ങ് ലേര്‍ണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ചേമഞ്ചേരിയിലെ പൂക്കാട് കലാലയവുമായി സഹകരിച്ച് 10 ദിവസത്തെ ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് പരിശീലനം നല്‍കുന്നു. ഫെബ്രുവരി 27 മുതല്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനം തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനാവശ്യമായ സമഗ്രഹികളുടെ ചെലവ് അപേക്ഷകര്‍ വഹിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349735902, 9497830340.

ഒരുമാസത്തിനകം ബി.കോം., ബി.ബി.എ. പുനര്‍മൂല്യനിര്‍ണയഫലം

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം ഒരു മാസത്തിനകം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 2023-ലെ അഞ്ചാം സെമസ്റ്റര്‍ ബി.കോം /ബി.ബി.എ. /ബി.എച്ച്.ഡി. /ബി.കോം. (പ്രൊഫഷണല്‍) (സി.ബി.സി.എസ്.എസ്-യു.ജി) റഗുലര്‍ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും ബി.കോം./ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലമാണ് പ്രസിദ്ധീകരിച്ചത്. പുനര്‍മൂല്യനിര്‍ണയത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 22 വരെ സ്വീകരിച്ചിരുന്നു. 1655 പേര്‍ അപേക്ഷ നല്‍കി. ഫെബ്രുവരി 22-ന് ഫലം പ്രഖ്യാപിച്ചു. ബാര്‍കോഡ് അടിസ്ഥാനമാക്കിയുള്ള ഉത്തരക്കടലാസുകളും പരീക്ഷാഭവന്‍ ആധുനികവത്കരണമായ സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്റ് മാനേജ്മെന്റും (സീം) നിലവില്‍ വന്നതോടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനങ്ങളും വേഗത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് പരീക്ഷാഭവന്‍ അധികൃതര്‍ അറിയിച്ചു.

മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. (2021 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും (2020 പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാര്‍ച്ച് 19 മുതല്‍ 22 വരെയും വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ പി.ജി. (CBCSS-SDE 2022 & 2023 പ്രവേശനം) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും (2019 മുതല്‍ 2021 വരെ പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാര്‍ച്ച് 16 മുതല്‍ 27 വരെയും നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പ് വിവരങ്ങള്‍ അറിയുന്നതിന് അതത് ക്യാമ്പ് ചെയര്‍മാന്മാരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതിക ശാസ്ത്ര പഠന വകുപ്പില്‍ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള അഭിമുഖം 26-ന് രാവിലെ 10.00 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും.

പരീക്ഷാ അപേക്ഷ

പത്താം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്) (2019 പ്രവേശനം) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് നാല് വരെയും 180 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് 23 മുതല്‍ ലഭ്യമാകും.

അഫ്‌സല്‍-ഉല്‍-ഉലമ ഹാള്‍ടിക്കറ്റ്

രണ്ടാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് ഏഴിന് തുടങ്ങും. 26 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം ഉള്ളതിനാല്‍ സര്‍വകലാശാലാ വെബ്‌സൈറ്റ് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2022 SDC1IF04 IT FOR BUSINESS-LAB I പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം ഫെബ്രുവരി 29, മാര്‍ച്ച് രണ്ട് എന്നീ തീയതികളില്‍ നടക്കും. കേന്ദ്രം:- ഇ.എം.ഇ.എ. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊണ്ടോട്ടി. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.കോം. (CCSS) ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!