കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഗവേഷണ പരിശീലനം

ഗവേഷണ പരിശീലനം

ബ്രയോഫൈറ്റുകളുടെ വര്‍ഗീകരണവും പരിസ്ഥിതി ശാസ്ത്രവും എന്ന വിഷയത്തില്‍ ഗവേഷകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര പഠനവിഭാഗം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബോട്ടണി പഠനവിഭാഗം സെമിനാര്‍ ഹാളില്‍ 16-ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി നടത്തുന്ന പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മുഖ്യാതിഥിയാകും.

‘കര്‍മശാസ്ത്ര പഠനങ്ങള്‍’ പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയര്‍ ഇന്ത്യയിലെ കര്‍മശാസ്ത്ര പഠനങ്ങളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നു. 18-ന് രാവിലെ 10 മണിക്ക് സി.എച്ച്. ചെയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നെതര്‍ലാന്റ്‌സ് ലൈഡന്‍ സര്‍വകലാശാലയിലെ ഗവേഷകനും പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. മഹ്‌മൂദ് കൂരിയ പ്രഭാഷണം നടത്തും.

സംസ്‌കൃതി പരിശീലനംകാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതി പരിശീലനം സംഘടിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഇ. കെ. സതീഷ് ഉദ്ഘാടനം ചെയ്തു. സംസ്‌കൃതവിഭാഗം തലവന്‍ ഡോ. കെ. കെ. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ സി. ശേഖരന്‍, പീഠം വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. സി. ശ്രീകുമാരന്‍, കെ. ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ സംസാരിച്ചു. അമ്പതോളം വിദ്യാര്‍ഥികള്‍ അഞ്ചു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷകന്‍ അബ്ദു അരീക്കോട്, ഡോ. പി.കെ. നൗഷാദ്, നാടകപ്രവര്‍ത്തകന്‍ ബാബു സന്തോഷ് എന്നിവര്‍ ക്ലാസെടുത്തു. 19-നാണ് സമാപനം.

ഓഡിറ്റ് കോഴ്‌സ് പുനഃപരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2020 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികളില്‍ 1 മുതല്‍ 4 വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുള്ള പുനഃപരീക്ഷ 18-ന് നടക്കും. സ്ട്രീം ചേഞ്ച് വഴി റഗുലര്‍ കോളേജുകളിലേക്ക് മാറിയവര്‍ക്കും പുനഃപരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും ഓണ്‍ലൈന്‍ ലിങ്കും വെബ്‌സൈറ്റില്‍.

പരീക്ഷ

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 1-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി22 മുതല്‍ 26 വരെ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ യു.ജി., ഒന്നാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷകള്‍ (സ്‌പെഷ്യല്‍ പരീക്ഷകളും പുനഃപരീക്ഷകളുമുള്‍പ്പെടെ) മാറ്റി വെച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

Share news
error: Content is protected !!
Scroll to Top